Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരണത്തിനു കീഴടങ്ങി.

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരണത്തിനു കീഴടങ്ങി. 
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ നേപ്പാൾ യുവതി ദുർഗ്ഗാകാമി (22) മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാത്രി 10.05നായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടിനു ദുർഗയെ എക്മോ സപ്പോർട്ടിൽ നിന്നു മാറ്റിയിരുന്നു. കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത‌താണ്. എന്നാൽ, വൈകുന്നേരം നാലോടെ പെട്ടെന്ന് ഹൃദയവും ശ്വാസകോശവും നിലയ്ക്കുകയായിരുന്നു.
       കഴിഞ്ഞ മാസം 22നായിരുന്നു ശസ്ത്രക്രിയ. വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച, കൊല്ലം ചാത്തന്നൂർ സ്വദേശി ഷിബുവിൻ്റെ ഹൃദയമാണു ദുർഗയ്ക്കു മാറ്റിവച്ചത്. ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement