Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുകെയിൽ മലയാളി നഴ്സ് മരിച്ചു.

യുകെയിൽ മലയാളി നഴ്സ് മരിച്ചു. 
കോട്ടയം: ഉറക്കത്തിനിടയിൽ ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് കോട്ടയം സ്വദേശി മരിച്ചു. ചെർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരുകയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ് (47) ആണ് മരിച്ചത്.
       ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാൻ കിടന്ന ലിജുവിന് പുലർച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം, അടിയന്തര വൈദ്യസഹായം തേടിയെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. 
       രണ്ടര വർഷം മുമ്പാണ് സ്വകാര്യ നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന്, ഭാര്യ ലിൻസി ഫിലിപ്പിനൊപ്പം ജേക്കബ് ലിജുവും മക്കളായ റയാൻ ജോർജ് ജേക്കബ് (13), റീമാ റേച്ചൽ ജേക്കബ് (11) എന്നിവരും യുകെയിൽ എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement