Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു.

ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. 
കോഴിക്കോട്: കൊയിലാണ്ടിയിൽ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞ ദിവസം മരിച്ച സ്ത്രീക്കാണ് ചെള്ളുപനി സ്‌ഥിരീകരിച്ചത്. 
          മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. മരിച്ച രോഗിയുടെ വീടിൻ്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാമ്പിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ട‌ർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.പി. റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്‌ടർ എ.കെ. ലത എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement