Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം സിബിഐയ്ക്ക് വിടുക: തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി.

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം സിബിഐയ്ക്ക് വിടുക: തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി.
കൊല്ലം: ശബരിമലയിൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണക്കൊള്ള നടത്തിയ സിപിഎം നേതാക്കൾ, കേസ് അട്ടിമറിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളെയും തൃണമൂൽ കോൺഗ്രസ് ലീഡറെയും കള്ളക്കേസിൽ കുടുക്കി, കേസ്
അന്വേഷണം ഗതിമാറ്റിവിടാനുള്ള നടപടി ഒരിക്കലും വിലപ്പോകില്ല. എതിർക്കുന്നവരെ കേസിൽപ്പെടുത്തുകയെന്നുള്ള സിപിഎമ്മിന്റെ ഏകാധിപത്യ നടപടി ഇനി കേരളത്തിൽ നടക്കില്ല എന്നുള്ള കാര്യം മനസ്സിലാക്കേണ്ടതാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ്.
         ഭരണപക്ഷത്തെ നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിൽ സ്ഥാനം നഷ്ടമായത് കേരള ജനത കണ്ടതാണ്. തൃണമൂൽ കോൺഗ്രസ് യുഡിഎഫിനൊപ്പം ചേർന്ന് നിൽക്കും. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം എന്നതാണ് അഭിപ്രായമെന്നും തൃണമൂൽ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. കെ. രാമഭദ്രനും ജില്ലാ ജനറൽ സെക്രട്ടറി എ.എം. അൻസറും അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement