Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ പ്രശ്നം : ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.

കുടുംബ പ്രശ്നം : ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
തിരു.: കുടുംബ പ്രശ്നത്തെ തുടർന്ന് നാവായിക്കുളത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു (52) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതരപരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഭർത്താവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
       ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങള്‍ സംസാരിച്ച്‌ വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് ഭാര്യയെ കാറ്റാടിക്കഴ ഉപയോഗിച്ച്‌ കാല് രണ്ടും അടിച്ചൊടിക്കുകയും തുടർന്ന് പെട്രോളോ ഡീസലോ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement