Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊയ്ക‌യിൽ ശ്രീ കുമാരഗുരുദേവൻ്റെ 148ാമത് ജന്മദിന ഉത്സവം ഇന്നു മുതൽ.

പൊയ്ക‌യിൽ ശ്രീ കുമാരഗുരുദേവൻ്റെ 148ാമത് ജന്മദിന ഉത്സവം ഇന്നു മുതൽ.
പത്തനംതിട്ട: പിആർഡിഎസ് സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജന്മദിന ഉത്സവം ഇന്നു മുതൽ സഭാ ആസ്‌ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും. ആദ്യദിനം വിശുദ്ധ സന്നിധാനങ്ങളിലെ ദീപാരാധനയ്ക്കു ശേഷം സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിച്ചു. മൂന്നിന് എട്ടുകര സംഗമം ആരംഭിക്കും.
       നാളെ മൂന്നിനു പിആർഡിഎസ് ജ്ഞാന സംവിധാനത്തിന്റെ സംരക്ഷണവും പരിപാലനവും വിഷയാവതരണം. 15നു രാത്രി 8നു മതസമ്മേളനം. 16നു രാവിലെ 11ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനം. വൈകുന്നേരം 4നു നെല്ലാട് ജംക്ഷനിൽ നിന്നു ഭക്തിഘോഷയാത്ര ആരംഭിക്കും. 6.30നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
         17നു പുലർച്ചെ 5.30നു ജന്മം തൊഴൽ നടക്കും. രണ്ടിനു ജന്മദിനസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 4.30നു മഹിളാസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 7.30നു വിദ്യാർഥി യുവജന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 19നു വൈകുന്നേരം അഞ്ചിനു കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement