Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചായ നൽകാൻ വൈകി: മരുമകളെ ഭർതൃമാതാവ്‌ വെട്ടിക്കൊന്നു.

ചായ നൽകാൻ വൈകി: മരുമകളെ ഭർതൃമാതാവ്‌ വെട്ടിക്കൊന്നു.
മലപ്പുറം : കുടുംബകലഹത്തെത്തുടർന്ന് മരുമകളെ ഭർതൃമാതാവ്‌ വെട്ടിക്കൊന്നു. നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിലാണ് സംഭവം. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തിൽ രജില (28) ആണ് വെട്ടേറ്റ് മരിച്ചത്. 
        തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടി ചെന്നപ്പോൾ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന രജിലയെയാണ് കണ്ടത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചായ നൽകാൻ വൈകിയതിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. വീടിനുള്ളിൽ രജിതയുടെ പിഞ്ചുമക്കൾ നോക്കിനിൽക്കെയാണ് ശാന്ത കത്തികൊണ്ട് ആക്രമണം നടത്തിയത്. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement