Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കും.

യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കും.
എറണാകുളം: യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം. നാളുകളായി പെസഹാ ബുധനാഴ്‌ച രാത്രി നടത്തിയിരുന്ന ശുശ്രൂഷയാണു പെസഹാ വ്യാഴാഴ്‌ച പുലർച്ചെ നടത്താൻ എപ്പിസ്കോപ്പൽ സുന്നഹദോസ് നിശ്ചയിച്ചത്. സന്ധ്യാ പ്രാർത്ഥന, സൂത്താറ, രാത്രി പ്രാർത്ഥനകൾ എന്നിവ പെസഹാ ബുധനാഴ്ച‌ വൈകുന്നേരം പൂർത്തീകരിച്ചു വ്യാഴാഴ്‌ച പുലർച്ചെ നാലിനു പെസഹ ശുശ്രൂഷ നടത്തുന്നതിനാണു ഈ തീരുമാനിച്ചിരിക്കുന്നത്. കുർബാന കൂടുതൽ വിശുദ്ധിയോടും ഒരുക്കത്തോടും സ്വീകരിക്കുന്നതിനാണു പുതിയ ക്രമീകരണമെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പള്ളികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
        പള്ളികളിൽ സ്ഫോടനശേഷി കൂടുതലുള്ള കരിമരുന്ന് പ്രയോഗവും കതിനയും പാടില്ലന്നും പളളിയ്ക്കുള്ളിൽ കേക്ക് മുറിക്കൽ ചടങ്ങ് നടത്താൻ പാടില്ലെന്നും സർക്കുലറിൽ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement