Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമ സെക്രട്ടറി കെ.ജി. സനല്‍കുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും.

നിയമ സെക്രട്ടറി കെ.ജി. സനല്‍കുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും.
തിരു.: നിയമ സെക്രട്ടറി കെ.ജി. സനല്‍കുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും. നിലവിലെ കമ്മീഷണർ എ. ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
       കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായ കെ.ജി. സനല്‍കുമാറിനെ ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറിയായി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകുന്നത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പാസായ ശേഷം 1989ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. 1998ല്‍ വൈക്കം മുൻസിഫായി ജോലിയില്‍ പ്രവേശിച്ചു. വടക്കഞ്ചരി, തലശ്ശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സിജെഎം ആലപ്പുഴ, പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി, പത്തനംതിട്ട എംഎസിടി, കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement