Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിൽ കടത്തിയ 16 കിലോ കഞ്ചാവ് പിടികൂടി.


ചെങ്ങന്നൂര്‍: കഞ്ചാവിൻ്റെ വൻശേഖരം ചെങ്ങന്നൂരില്‍ പിടികൂടി. പത്തനംതിട്ട വല്ലനമുറി എരുമക്കാട് തടത്തുകാലായില്‍ റെജിയുടെ മകൻ രാഹുല്‍ കെ. റെജി (31) ആണ് മാരുതി ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 16 കിലോ കഞ്ചാവുമായി അറസ്റ്റിലായത്.
        ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. മഹേഷിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന് കിഴക്ക് ഈപ്പച്ചന്‍പടിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കഞ്ചാവ് മൊത്ത വിതരണക്കാരില്‍ പ്രധാനിയാണ് രാഹുല്‍. ഇയാള്‍ 2021ല്‍ 24 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ്. ഒരു മാസത്തോളം എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. സ്ഥിരമായി ട്രെയിന്‍ മാര്‍ഗ്ഗം ഒറീസയില്‍ പോയി 3,000 രൂപയ്ക്ക് കഞ്ചാവ് ശേഖരിച്ച് നാട്ടില്‍ക്കൊണ്ടുവന്ന് 50,000 രൂപയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടുന്ന രൂപയ്ക്ക് ബാംഗ്ലൂരില്‍ പോയി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാനായി  പല വണ്ടികളിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്.
        എക്‌സൈസ് സംഘത്തില്‍  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസമാരായ എം. റെനി,  ഓംകാര്‍നാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. ദിലീഷ്, എക്‌സൈസ് ഡ്രൈവര്‍ പി.എന്‍. പ്രദീപ് എന്നിവര്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement