Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കിയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു, 11 പേർക്ക് പരിക്ക്.

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 11  പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 
         മാങ്കുളം ആനക്കുളം റോഡിൽ ഗ്രോട്ടോയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement