Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡിസിഎൽ പെറ്റ്സ് ക്യാമ്പ് : രജിസ്ട്രേഷൻ ഏപ്രിൽ 3 വരെ.

ഡിസിഎൽ പെറ്റ്സ് ക്യാമ്പ് : രജിസ്ട്രേഷൻ ഏപ്രിൽ 3 വരെ.
തൊടുപുഴ : രണ്ടാമത് പ്രവിശ്യാ ഡിസിഎൽ പെറ്റ്സ് ക്യാമ്പ് ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ക്യാമ്പിൻ്റെ വിജയത്തിനായി പ്രിൻസിപ്പൽ സിസ്റ്റർ ലിസലിൻ (ചെയർ പേഴ്സൺ, കോ - ഓർഡിനേറ്റർ), റോയ് ജെ. കല്ലറങ്ങാട്ട് (ജനറൽ കൺവീനർ), തോമസ് കുണിഞ്ഞി (ക്യാമ്പ് ചീഫ്), എബി ജോർജ് (ഓർഗനൈസർ), ബീന സണ്ണി (ഡയറക്ടർ), ബിനോജ് ആൻ്റണി, റോയി വി. ജോർജ്, സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ, ഫിലിപ്പുകുട്ടി ടി.എം., ദീപ ബിനു, ജോസ്ന ആൻ്റോ,  മരിയ ജോസ്, മധു എ.എം. (ഉപസമിതി ചെയർമാൻമാർ), സിബി കെ. ജോർജ്, മെറീന സെബാസ്റ്റ്യൻ, ജോസ് ചുവപ്പുങ്കൽ, റെജീന സെബാസ്റ്റ്യൻ, സിസ്റ്റർ അൽഫോൻസ, ബിന്ദു ജോസഫ്, ലിയ തെരസ് ബിജു, സിസ്റ്റർ  റോസ്മിൻ (കൺവീനർമാർ) എന്നിവർ ഭാരവാഹികളായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.
       4 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജാതിമത ഭേദമില്ലാതെ ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ 4ന് മുമ്പായി 9497279347 എന്ന വാട്സാപ്പ് നമ്പരിൽ പേര്, ക്ലാസ്, സ്കൂൾ, വീട് മേൽവിലാസം എന്നിവ സഹിതം രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement