കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശാനുസരണമാണിത്.
കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം, പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർടിജിഎസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർത്ഥി സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകൾ എന്നിവയാണ് ദിവസേനയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടത്.
0 Comments