ന്യൂഡൽഹി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും. മേജർ രവിയുമായി ചർച്ചകൾ നടത്തിയതായി ബിജെപി നേതൃത്വം.
കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്ന് ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും.
സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. നിതിൻ ഗഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ, കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നില്ല.
0 Comments