കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.
പത്തനംതിട്ട: കോന്നിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. എലിയറയ്ക്കലിൽ ഇന്ന് (ഞായർ) വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. പരിക്കേറ്റവർ കെഎസ്ഇബി ജീവനക്കാരാണ്. കോന്നി സെക്ഷൻ ഓഫീസ് ജീവനക്കാരായ ആൻഡ്രൂസ്, ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ആൻഡ്രൂസിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments