യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പന്തളം: കാണാതായ യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ മുടിയൂർകാണം കൂടത്തിനാൽ അർജുൻ പ്രമോദിനെ (28) ആണ് ഞായറാഴ്ച രാവിലെ പന്തളം വയറപ്പുഴ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പന്തളം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പന്തളം പൊലീസ് അറിയിച്ചു.
0 Comments