തിരു: വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രിനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ സമൂഹം സംസ്ഥാന പ്രസിഡൻ്റ് ആർ.എസ്. മണിയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സ്വർണ്ണത്തൊഴിൽ ചെയ്യുന്നവരെ ജാതീയമായും തൊഴിൽപരമായും അധിക്ഷേപ്പിച്ചു കൊണ്ടുള്ള പരസ്യം സമുദായ അംഗങ്ങളേയും സ്വർണ്ണത്തൊഴിലാളികളേയും വേദനിപ്പിച്ചുവെന്നും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ട്രിനിറ്റി ഗോൾഡ് ഉടമയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയനും തമിഴ് വിശ്വകർമ്മ സമൂഹവും സംയുക്തമായി നടത്തിയ ധർണ്ണയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
0 Comments