Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചിറളയം പൂരത്തിനിടെ സംഘർഷം: അഞ്ച് പേർക്ക് വെട്ടേറ്റു.

ചിറളയം പൂരത്തിനിടെ സംഘർഷം: അഞ്ച് പേർക്ക് വെട്ടേറ്റു.

തൃശൂർ: കുന്നംകുളം, ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി. ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ചിറളയം പൂരത്തിന് കാവടിയും തമ്പോലകളും മാത്രമാണ് ഉണ്ടായിരുന്നത്. മേഖലയിൽ രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവത്രേ. ഉത്സവത്തിനിടെ ആഘോഷങ്ങൾ ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി. ജോസിനെയും ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കുന്നംകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് കഴുത്തിൽ കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളത്തെ മറ്റൊരു ആശുപത്രിയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement