Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഎല്‍എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും.

എംഎല്‍എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും.

കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
      മാധ്യമ പ്രവര്‍ത്തകനായ ഒ.കെ. ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉപതെരഞ്ഞെടുപ്പിനും അമിതവ്യയത്തിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
        കേരളത്തില്‍ മന്ത്രി, എംഎല്‍എമാര്‍, രാജ്യസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ.കെ. ശൈലജ, എം. മുകേഷ്, ഷാഫി പറമ്പില്‍, വി. ജോയ്, സി. രവീന്ദ്രനാഥ് തുടങ്ങിയവരാണ് കേരളത്തിൽ നിന്നും മത്സരരംഗത്തുള്ളത്.
       അതേസമയം, നിശ്ചിത കാലയളവിലേയ്ക്കാണ് ഒരു സ്ഥാനത്തേയ്ക്ക് ഒരാളെ ജനങ്ങൾ തെരഞ്ഞെടുത്തു വിടുന്നത്. എന്നാൽ, തികച്ചും രാഷ്ട്രീയ താൽപ്പര്യം മാത്രം മുൻനിർത്തി പലരും മറ്റ് സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നു. ഇങ്ങനെ മത്സരിക്കുന്നവർ ജയിച്ചാൽ, മുമ്പത്തെ സ്ഥാനം രാജിവയ്ക്കേണ്ടി വരുന്നു. തുടർന്ന് തത്സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്, സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും എന്തിനും സംഭാവന നൽകാൻ നിർബന്ധിതരാകുന്നവർക്കും അധിക ചെലവ് വരുത്തി വയ്ക്കുന്നു. ഇതിൽ പൊതുസമൂഹത്തിന് കടുത്ത അമർഷമുണ്ട്. ഈ അമർഷമാണ് പൊതുതാത്പര്യ ഹർജിയായി വരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement