Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

യുവാവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചു വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് (30) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

       ഇയാൾ ഇന്ന് രാവിലെ 9.00 മണിയോടുകൂടി കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ച് വച്ചിരുന്ന എണ്ണ ഒരു പാത്രത്തിലെടുത്ത് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

          കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഓ ഫൈസൽ, എസ്ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സിപിഓമാരായ ബിനോ, അരുൺ, ബിനോ കെ. രമേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി

Post a Comment

0 Comments

Ad Code

Responsive Advertisement