Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ
കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ. പുള്ളിക്കണക്ക് മുല്ലേളിൽ കിഴക്കേതിൽ അബ്ദുൾ ഷിജി (34) ആണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന് എക്സൈസിന്റെ പിടിയിലായത്.
          ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അര മീറ്റർ നീളമുള്ള മുപ്പതിലധികം കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടുമുറ്റത്ത് നിന്ന് പിടിച്ചെടുത്തത്. മാസങ്ങളായി ഇയാൾ ലഹരിവസ്തുക്കൾ വിൽപന നടത്തി വരുകയായിരുന്നു. ഭാര്യയെയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം, ഒറ്റയ്ക്കായിരുന്നു താമസം. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയ ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
        നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ  നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം എസ്എച്ച്ഒ സുധീർ, എസ്ഐ രതീഷ് ബാബു,സിപിഒമാരായ സബീഷ്, ബിജു എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement