Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെട്രോള്‍ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.

പെട്രോള്‍ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.
തൃശൂർ: പെട്രോള്‍ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.
കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
          ഇരിങ്ങാലക്കുട മറീന ആശുപത്രിക്ക് മുന്‍വശത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍, നല്‍കാന്‍ പമ്പ് ജീവനക്കാര്‍ തയ്യാറായില്ല. തിരികെ പോയ ഷാനവാസ് ഒരു കാനുമായെത്തി പമ്പ് ജീവനക്കാരുടെ ശ്രദ്ധ തിരിഞ്ഞ സമയത്ത് പെട്രോള്‍ തലവഴി ഒഴിച്ച്‌ പോക്കറ്റില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തുകയായിരുന്നു. 
ഇയാളുടെ ദേഹത്താകമാനം തീ പടര്‍ന്നിരുന്നു. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഉണ്ടായിരുന്ന ആപ്ത മിത്ര വോളണ്ടിയറായ വിനുവാണ് ഉടന്‍ പമ്പിലെത്തി തീയണച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയ്ക്കുയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement