Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാറ്റൂരിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു.

മലയാറ്റൂരിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു. 
ഇടുക്കി: ഇടുക്കി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബം  സഞ്ചരിച്ച കാറും കമ്പത്തു നിന്നും കട്ടപ്പനയിലേയ്ക്ക് വന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറ് വയസുകാരി മരിച്ചത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്.

         ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement