Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു.
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.
         തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രിൽ മാസത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമലാഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement