Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താലൂക്ക് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു.
മൂവാറ്റുപുഴ: താലൂക്ക് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. ആശുപത്രിയില്‍ പിതാവിനെ കാണാനെത്തിയ സിംന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
       സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
       സംഭവത്തിന് പിന്നാലെ പ്രതി ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. സിംനയും ഷാഹുലും അയല്‍വാസികളാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement