Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈംഗിക പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

ലൈംഗിക പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

കറുകച്ചാൽ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ (ഇരട്ടപള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം) ജോസ് എന്ന് വിളിക്കുന്ന മാത്യു കെ. ഫിലിപ്പ് (59) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പല തവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്ഓ ജയകുമാർ, എസ്ഐ സുനിൽ, സിപിഓമാരായ സന്തോഷ്, അൻവർ, ഷിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement