Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായതായി റിപ്പോർട്ട്.

കൊല്ലം: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായതായി റിപ്പോർട്ട്. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കൊല്ലത്തു നിന്നാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. 
        അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്നാണ് എൻഐഎ പറയുന്നത്. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. കഴിഞ്ഞ ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. 
        പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement