Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ബൈക്കും കൂട്ടിയിടിച്ച് എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്.

കാറും ബൈക്കും കൂട്ടിയിടിച്ച് എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്
കോട്ടയം: അയ്മനം കല്ലുമടയിൽ നിയന്ത്രണം നഷ്ടമായ കാറും ബൈക്കും കൂട്ടിയിടിച്ച് എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്. അയ്മനം കരോട്ട് വീട്ടിൽ രജനി (29), രജനിയുടെ മക്കളായ അളകനന്ദ, ദേവനന്ദൻ, പുളിക്കൽ താഴെവീട്ടിൽ അർജുൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഷിബുവിനെ ഗുരുതര പരിക്കോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിചിരിക്കുന്നത്.
           ഞായറാഴ്ച രാത്രി ഒമ്പതരയോടു കൂടി ആയിരുന്നു അപകടം. കുടയംപടി ഭാഗത്തുനിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.  അപകടത്തെ തുടർന്ന് അയ്മനം പരിപ്പ് റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement