Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻഡിഎ കൺവൻഷൻ ബഹിഷ്കരിച്ച് പി.സി. ജോർജ്.

എൻഡിഎ കൺവൻഷൻ ബഹിഷ്കരിച്ച് പി.സി. ജോർജ്.

കോട്ടയം: കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്നാണ് പി.സി.ജോർജ് പ്രതികരിച്ചത്.
        തുഷാറിന്റെ റോഡ് ഷോയിൽ നിന്നും കഴിഞ്ഞ ദിവസം പി.സി. ജോർജ്  വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽ നിന്നും വിട്ടുനിന്നത്.
        അതേസമയം, തെരഞ്ഞെടുപ്പ് കൺവൻഷനിൽ എല്ലാ നേതാക്കളും പങ്കെടുക്കാറില്ലെന്നാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. പി.സി. ജോർജ് മറ്റ് കൺവൻഷനിൽ പങ്കെടുത്തിരുന്നു. എൻഡിഎ ആണ് തീരുമാനിക്കുന്നത് ആര് പങ്കെടുക്കണമെന്ന്. അത് ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments

Ad Code

Responsive Advertisement