Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഹാരാഷ്ട്രയിൽ ഭൂചലനം, പത്ത് മിനുട്ട് ഇടവേളയിൽ രണ്ടു തവണ.

മഹാരാഷ്ട്രയിൽ ഭൂചലനം, പത്ത് മിനുട്ട് ഇടവേളയിൽ രണ്ടു തവണ.

മുബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08നും 6.19നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടര്‍ സ്കെയിലിൽ 3.6 തീവ്രതയും രേഖപ്പെടുത്തി.
        സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും അധികൃതര്‍ അറിയിച്ചു. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement