Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്.

എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. സ്ഥാനാർഥികൾക്കുള്ള ചിഹ്നം എറണാകുളം മണ്ഡലം വരണാധികാരിയും കലളക്ടറുമായ എൻ.എസ്.കെ. ഉമേഷ് അനുവദിച്ചു. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാനസമയം അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോഴും മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികൾ തന്നെയായിരുന്നു മത്സര രംഗത്ത്.

സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ

        അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ

1. വയലാർ ജയകുമാർ- ബഹുജൻ സമാജ് പാർട്ടി - ആന

2. ഡോ. കെ.എസ്. രാധാകൃഷ്ണൻ - ഭാരതീയ ജനതാ പാർട്ടി - താമര

3. കെ.ജെ. ഷൈൻ ടീച്ചർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം

4. ഹൈബി ഈഡൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈപ്പത്തി

       രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ (അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന രാഷ്ട്രീയ പാർട്ടികളും അല്ലാത്തവ)

5. അഡ്വ. ആൻറണി ജൂഡി- ട്വൻറി 20 പാർട്ടി - ഓട്ടോറിക്ഷ

6. പ്രതാപൻ - ബഹുജൻ ദ്രാവിഡ പാർട്ടി - വജ്രം

7. ബ്രഹ്മകുമാർ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്

8. രോഹിത് കൃഷ്ണൻ - സ്വതന്ത്രൻ - ലാപ്ടോപ്പ്

9. സന്ദീപ് രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ - പായ് വഞ്ചിയും തുഴക്കാരനും

10. സിറിൽ സ്കറിയ - സ്വതന്ത്രൻ- പേനയുടെ നിബ്ബും ഏഴ് രശ്മികളും.

Post a Comment

0 Comments

Ad Code

Responsive Advertisement