Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു.

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു.

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
        ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്‌സി. മക്കള്‍: ജിൻസണ്‍, ബിജോ.

Post a Comment

0 Comments

Ad Code

Responsive Advertisement