Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളം സൗത്തില്‍ അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല; ചിലത് ഭാഗികമായി റദ്ദാക്കി.

എറണാകുളം സൗത്തില്‍ അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല; ചിലത് ഭാഗികമായി റദ്ദാക്കി.



കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ക്ക് മുടക്കം. ഇന്നും മെയ് ദിനമായ നാളെയും നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. 
         ഇന്ന് വൈകുന്നേരം 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു (06018), മെയ് ഒന്നിന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു (06017), വൈകുന്നേരം 5.20ന് കോട്ടയത്തു നിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്‌പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചര്‍ (06453) എന്നിവയാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. 
        ചൊവ്വാഴ്ച മധുരൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസ് പാലക്കാടും ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും സര്‍വീസ് അവസാനിപ്പിക്കും. 
       ബുധനാഴ്ച ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളം ജംഗ്ഷന്‍, 
ചേര്‍ത്തല, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. 
       ഒന്നിന് വൈകുന്നേരം 5.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. 
          വേണാട് എക്‌സ്പ്രസ് ട്രെയിന്‍ മെയ് ഒന്നു മുതല്‍ എറണാകുളം സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയാകും സര്‍വീസ് നടത്തുകയെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement