Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രീയ, സമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകൻ കെ.എൻ. വിശ്വംഭരൻ നിര്യാതനായി.

രാഷ്ട്രീയ, സമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകൻ കെ.എൻ. വിശ്വംഭരൻ നിര്യാതനായി.


കോട്ടയം: നെടുംകുന്നം റീജണൽ സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 286 മുൻ പ്രസിഡൻ്റും രാഷ്ട്രീയ, സമൂഹ്യ, സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മാന്തുരുത്തി ചമ്പക്കര കരിങ്ങോട്ട് കെ.എൻ. വിശ്വംഭരൻ (റിട്ട. എച്ച്എസ്എ) നിര്യാതനായി.
       കെഎസ്ടിഎ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐഎം 
നെടുംകുന്നം ലോക്കൽ കമ്മറ്റി അംഗം, കർഷകസംഘം വാഴൂർ ഏരിയ ജോയിൻ്റ് സെക്രട്ടറി, ലൈബ്രറി കൗൺസിൽ ചങ്ങനാശ്ശേരി താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
        സംസ്ക്കാരം നാളെ (21/04/2024
 ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചമ്പക്കര മനക്കരയിലെ വീട്ടുവളപ്പിൽ നടക്കും. നെടുംകുന്നം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ കെ.എൻ. ശശീന്ദ്രൻ സഹോദരനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement