Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുന്നു'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍.

'മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുന്നു'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍.


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി. മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു
      'മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുകയാണ്. അവിടെ അഴിമതിശസ്ത്രം എന്ന വിഷയത്തില്‍ സംഭാവന നല്‍കല്‍ ഉള്‍പ്പെടെയുള്ള പാഠങ്ങള്‍ അദ്ദേഹം വിശദമായി തന്നെ പഠിപ്പിക്കുന്നു' -സമൂഹ മാധ്യമായ 'എക്സി'ല്‍ രാഹുല്‍ കുറിച്ചു.
         റെയ്ഡുകള്‍ നടത്തി എങ്ങനെ സംഭാവനകള്‍ ശേഖരിക്കാം? സംഭാവനകള്‍ വാങ്ങിയതിന് ശേഷം എങ്ങനെ കരാറുകള്‍ വിതരണം ചെയ്യാം. അഴിമതിക്കാരെ ശുദ്ധീകരിക്കുന്ന വാഷിങ് മെഷീന്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം? ഏജന്‍സികളെ റിക്കവറി ഏജന്റുമാരാക്കി 'ജാമ്യവും ജയിലും' കളിക്കുന്നതെങ്ങനെ? എന്നിവയെല്ലാം ആ സ്‌കൂളില്‍ പഠിപ്പിക്കുന്നു.
        ബിജെപി അഴിമതിക്കാരുടെ സങ്കേതമായി മാറിയെന്നും അവരുടെ നേതാക്കള്‍ക്ക് ഈ 'ക്രാഷ് കോഴ്‌സ്' നിര്‍ബന്ധമാക്കിയെന്നും രാഹുല്‍ പറഞ്ഞു. ഐഎൻഡിഐഎ  മുന്നണിയുടെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാര്‍ ഈ അഴിമതിയുടെ സ്‌കൂള്‍ പൂട്ടുകയും ഈ കോഴ്‌സ് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      പ്രധാനമന്ത്രി മോദിയെ 'അഴിമതിയുടെ ചാമ്പ്യന്‍' എന്ന് കഴിഞ്ഞ ദിവസം രാഹുല്‍ വിശേഷിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രപരമാണ്. ഒരു വശത്ത് ഭരണഘടനയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനവും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസും ബിജെപിയും മറുവശത്ത് ഇതിനെ ചെറുക്കുകയും ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുകയും ചെയ്യുന്ന ഐഎൻഡിഐഎ മുന്നണിയും- രാഹുല്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement