Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരു.: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

       ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. മക്കൾക്കും ഭർതൃമാതാവിനും ഒപ്പമാണ് സിന്ധു താമസിച്ചു വന്നിരുന്നത്. രാവിലെ എട്ടു മണിയോടെ ഉറക്കമുണർന്ന മക്കൾ അമ്മയെ തിരഞ്ഞെങ്കിലും സിന്ധുവിനെ കാണ്മാനില്ലായിരുന്നു.  തുടർന്ന് ഉച്ചയോടെയാണ് കിണറിന്റെ സമീപം മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മക്കളായ നന്ദുദാസും വിധുൻദാസും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറ്റിനരികിൽ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement