Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസാരിച്ച് കൊണ്ടിരിക്കെ കൈയിൽ നിന്ന് വള ഊരിയെടുത്ത് ഓടിയ സ്ത്രീ പിടിയിൽ.

സംസാരിച്ച് കൊണ്ടിരിക്കെ കൈയിൽ നിന്ന് വള ഊരിയെടുത്ത് ഓടിയ സ്ത്രീ പിടിയിൽ.





അമ്പലപ്പുഴ: സംസാരിച്ച് കൊണ്ടിരിക്കെ 80 കാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ പിടികൂടി പൊലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. രാധാമണിയുടെ പരിസരവാസിയായ മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് മോഷ്ടിച്ചത്.
          വ്യാഴാഴ്ച രാവിലെ കക്കാഴം പള്ളിക്കാവ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. രാധാമണി ബീമയെ അരികിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സിസി ടിവി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement