Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെയ് ഒന്നു മുതൽ വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് ഒഴിവാക്കുന്നു.

മെയ് ഒന്നു മുതൽ വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് ഒഴിവാക്കുന്നു.

കൊച്ചി: വേണാട് എക്‌സ്പ്രസിന് മെയ് ഒന്നു മുതല്‍ എറണാകുളം ജംഗ്ഷനില്‍ (സൗത്ത് സ്റ്റേഷന്‍) സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണ്ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തേ വേണാട് എക്‌സ്പ്രസ് എത്തും.
       അതേസമയം, കൊച്ചിയുടെ ഹൃദയഭാഗത്തെ സ്റ്റോപ്പ് ആയ എറണാകുളം സൗത്ത് ഒഴിവാക്കുന്നത് വളരെയധികം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. രാവിലെ പാലരുവി എക്സ്പ്രസിനും വേണാട് എക്പ്രസിനും ഇടയിൽ എറണാകുളം സൗത്തിലേയ്ക്ക് ഒരു മെമു സർവീസിൻ്റെ ആവശ്യം യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. കായംകുളം, തിരുവല്ല, കോട്ടയം ഭാഗത്തു നിന്നും ഏറ്റവും കൂടുതൽ യാത്രക്കാർ എറണാകുളം സൗത്തിലേയ്ക്കാണ്.
       ഷൊർണ്ണൂരിലേയ്ക്കുള്ള സമയക്രമത്തിൽ രാവിലെ 9.30ന്
എറണാകുളം നോർത്തിൽ എത്തും. തുടർന്ന് ആലുവ (10.15), അങ്കമാലി (10.28), ചാലക്കുടി (10.43), ഇരിങ്ങാലക്കുട (10.53), തൃശൂർ (11.18), വടക്കാഞ്ചേരി (11.40), ഷൊർണ്ണൂർ ജംഗ്ഷൻ (12.25) എന്നിങ്ങനെയാണ് സമയം.
         തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമമനുസരിച്ച് വൈകുന്നേരം 5.15ന് എറണാകുളം നോർത്തിൽ എത്തും. തുടർന്ന് തപ്പൂണിത്തുറ (05.37), പിറവം റോഡ് (05.57), ഏറ്റുമാനൂർ (06.18), കോട്ടയം (06.30), ചങ്ങനാശ്ശേരി (06.50), തിരുവല്ല (07.00), ചെങ്ങന്നൂർ (07.11), ചെറിയനാട് (07.19), മാവേലിക്കര (07.28), കായംകുളം (07.40), കരുനാഗപ്പള്ളി (07.55), ശാസ്താംകോട്ട (08.06), കൊല്ലം ജംഗ്ഷൻ (08:27), മയ്യനാട് (08.39), പരവൂർ (08.44), വർക്കല ശിവഗിരി (08.55), കടയ്ക്കാവൂർ (09.06), ചിറയിൻകീഴ് (09.11), തിരുവനന്തപുരം പേട്ട (09.33), തിരുവനന്തപുരം സെൻട്രൽ (10.00) എന്നിങ്ങനെയാണ് സമയം.

 

Post a Comment

0 Comments

Ad Code

Responsive Advertisement