Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില സർവകാല റെക്കോർഡില്‍.

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില സർവകാല റെക്കോർഡില്‍.
തിരു.: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില സർവകാല റെക്കോർഡില്‍. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53,760 രൂപയായി. ഗ്രാമിന് നൂറ് രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. 6720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ത്തിന്റെ ഇന്നത്തെ വില.
        കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണ്ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ദ്ധിച്ച് 50,400 രൂപയായാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണ്ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വര്‍ദ്ധിച്ചത്.
        ആഗോളതലത്തില്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement