Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാവ്യസാഹിതീ പുരസ്കാരം - 2024 രോഷ്നി സ്വപ്നയ്ക്ക്.

കാവ്യസാഹിതീ പുരസ്കാരം - 2024 രോഷ്നി സ്വപ്നയ്ക്ക്.
പാലക്കാട്: സ്വതന്ത്രകലാസാഹിത്യ സംഘടനയായ മലയാള കാവ്യ സാഹിതിയുടെ 2024ലെ
"കാവ്യസാഹിതീ പുരസ്കാരം" പ്രഖ്യാപിച്ചു. ഇത്തവണ കവിതാ സമാഹാരത്തിനാണ്
പുരസ്കാരം. രോഷ്നി സ്വപ്നയുടെ
"ചുവപ്പ്" എന്ന കൃതിക്കാണ്  20,001 രൂപയും ആർട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകല്പന ചെയ്ത സാഹിതീശില്‌പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 
      പ്രമുഖ സാഹിത്യനിരൂപകരായ ഡോ. ദേശമംഗലം രാമകൃഷ്ണൻ, എം.കെ. ഹരികുമാർ, ഡോ. കൂമുള്ളി
ശിവരാമൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
        മേയ് 5 ഞായറാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.
         കവി, നോവലിസ്റ്റ്, വിവർത്തക, ചലച്ചിത്ര നിരീക്ഷിക, ചിത്രകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്ന നിലവിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ
സാഹിത്യപഠന സ്‌കൂളിൽ അസി. പ്രൊഫസറാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement