Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
        വലിയ വലുപ്പമില്ലാത്ത കിണര്‍ ആയതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തല്‍. ആനയും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
      അതേസമയം, ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആന തനിയെ കയറിപ്പോയാല്‍ ഒരു പക്ഷേ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതു കൊണ്ടാണ് ആനയെ മയക്കുവെടി വെയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement