Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം.

എംസി റോഡിൽ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം.


കൊട്ടാരക്കര: എംസി റോഡിൽ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. കൊട്ടാരക്കര പനവേലിയിൽ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്സ് എത്തി വാതക ചോർച്ച പരിഹരിക്കാൻ ശ്രമം തുടരുന്നു.

       നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ, റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

         അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.


Post a Comment

0 Comments

Ad Code

Responsive Advertisement