Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ദുബൈയിൽ ലാൻഡ് ചെയ്യാനായില്ല; കരിപ്പൂരിൽ തിരിച്ചിറക്കി.

കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ദുബൈയിൽ ലാൻഡ് ചെയ്യാനായില്ല; കരിപ്പൂരിൽ തിരിച്ചിറക്കി.


കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ കരിപ്പൂരിൽ തന്നെ തിരിച്ചെത്തി. ദുബൈയിലേക്ക് ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ദുബൈ വിമാനത്താവളത്തിൽ ഇറക്കാൻ സാധിക്കാതെ തിരിച്ചെത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതാണ് തിരിച്ചടിയായത്.

         കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെട്ട വിമാനം ദുബൈയിൽ ഇറക്കാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി മസ്കത്ത് വിമാനത്താവളത്തിലിറക്കിയിരുന്നു. പിന്നീട് വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്. 180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. അതേസമയം, യാത്രക്കാരെ റാസല്‍ഖൈമയിൽ എത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആവശ്യമുള്ളവർക്ക് റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെയാണ് ദുബൈ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement