Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ മരിച്ചു.

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ മരിച്ചു.


സ്കോട്ലൻ്റ്: വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഏപ്രില്‍ 17നായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്.

        26കാരനായ ജിതേന്ദ്രനാഥ് 'ജിതു' കാരൂരിയും 22കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. തുടർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement