തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന, താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി. ജയരാജന്‍.
തിരു.: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. അതില്‍ മാധ്യമങ്ങൾക്കും പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5നാണ്. കൊച്ചുമകന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ ശീലമല്ല - ഇപി പറഞ്ഞു.
ബിജെപിയിലേക്ക് പോകുമെന്ന് വാർത്ത കൊടുക്കാൻ മാധ്യമങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? തൃശൂരിലും ദുബൈയിലും ഒരു ചർച്ചയും നടന്നില്ല. കൂട്ടുകെട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാളെ നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
0 Comments