Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ആശുപത്രിയിൽ സംഘർഷം.

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ആശുപത്രിയിൽ സംഘർഷം.

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. 
        ഒരു മാസം മുമ്പാണ് പ്രസവം നടന്നത്. പിന്നീട് അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 
          ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയതോടെ സംഘർഷം ഉണ്ടായി. അതേസമയം, യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിക്ക് മൂത്രത്തില്‍ അണുബാധ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വര്‍ദ്ധിച്ചുവെന്നും അവര്‍ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുന്‍പ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുന്‍പ് ആദ്യ ഹൃദയാഘാതവും ഞായറാഴ്ച ഉച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന വിശദീകരണം. അതിനിടെ, യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായെത്തിയ കുടുംബത്തെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement