Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ.

മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ.
കോട്ടയം: വീടിനുള്ളിൽ കയറി മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ പീടികച്ചിറ വീട്ടിൽ കുടക്കമ്പി അനീഷ്  എന്ന് വിളിക്കുന്ന അനീഷ് ആർ. (39) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏപ്രിൽ രണ്ടാം തീയതി വൈകിട്ട് പനച്ചിക്കാട് സായിപ്പുകവല ഭാഗത്തുള്ള മധ്യവയസ്കന്റെ വീട്ടില്‍ കയറി ഹാളിൽ കസേരയിൽ വച്ചിരുന്ന 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അമ്പലപ്പുഴ ഭാഗത്തു നിന്നും പിടികൂടുകയുമായിരുന്നു. ചിങ്ങവനം  സ്റ്റേഷൻ എസ്എച്ച്ഓ പ്രകാശ് ആർ., എസ്ഐ സജീർ, സിപിഓമാരായ മനോജ്കുമാർ, അനുരൂപ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement