Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ.

ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ.



കോട്ടയം: ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കളത്തൂത്തറമാലി വീട്ടിൽ ജിബിൻ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും ഭാര്യാമാതാവിനെയും അസഭ്യം പറയുകയും ഭാര്യയെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ പ്രകാശ് ആർ., എസ്ഐ സജീർ, സിപിഓ പ്രിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement