Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് രാത്രി സൂര്യഗ്രഹണം; ആകാശത്ത് അപൂർവ്വ പ്രതിഭാസം; നാല് ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കാണാം.

ഇന്ന് രാത്രി സൂര്യഗ്രഹണം; ആകാശത്ത് അപൂർവ്വ പ്രതിഭാസം; നാല് ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കാണാം.
        കണ്ണിന് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം നടക്കുന്ന ഇന്ന് നാല് ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന്.
       സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും ഇന്ന് സംഭവിക്കാന്‍ പോകുന്നത്. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴവും ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ശുക്രനും തിളങ്ങും. സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം സാക്ഷിയാകുക. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം 'ഡെവിള്‍ കോമറ്റ്' എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം, ഭൂമിക്ക് അരികിലൂടെയാണ് കടന്നുപോകുക.
     അതേസമയം, ഇന്നത്തെ സൂര്യഗ്രഹണം ഇന്ത്യയിലോ ഏഷ്യയിലോ കാണാനാവില്ല. ഇന്ത്യൻ സമയം രാത്രി 9.12 മുതലാണ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഗ്രഹണം കാണാനാവുക.

Post a Comment

0 Comments

Ad Code

Responsive Advertisement