Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ.

ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ.


ആലപ്പുഴ: അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ മലയാളി അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കല്‍ക്കട്ട മാള്‍ട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്.
        ഇന്നലെ രാത്രി എഴുമണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യവ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിള്‍ പേ വഴി പണം അയക്കാമെന്നും പകരം ക്യാഷ് തരാനും യദു ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തി എടുത്തു നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement